കൊച്ചി: ബി.ജെ.പി എറണാകുളം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി അയ്യപ്പൻകാവിൽ തുളസി തൈവിതരണം, രാമായണ പുസ്തക വിതരണം, പാഠപുസ്തക വിതരണം എന്നിവ നടന്നു. ബി.ജെ.പി ജില്ലാ സമിതിയംഗം ഡോ. ജലജ എസ്. ആചാര്യ , ത്യാഗരാജൻ, രാജേഷ് എന്നിവർ നേതൃത്വം നൽകി.