കൊച്ചി: ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഇന്ന് മുൻ ചീഫ് സെക്രട്ടറി സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോൽ പതാക ഉയർത്തും. ഓൺലൈൻ സമ്മേളനത്തിൽ ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല അദ്ധ്യക്ഷത വഹിക്കും. ആർ.എസ്.എസ് ദക്ഷിണ ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണൻ സമാപന സന്ദേശം നൽകും .