മൂവാറ്റുപുഴ: മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.എം. രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ പഠനോപകരണങ്ങൾ കുട്ടികൾക്ക് നൽകി. ലൈബ്രറി സെക്രട്ടറി പി.എം.ഷെമീർ, ജോയിന്റ് സെക്രട്ടറി കെ.എൻ.മോഹനൻ, കമ്മിറ്റി അഗം കെ.ബി.വിഷ്ണു എന്നിവർ സംസാരിച്ചു. 58 കുട്ടികൾക്കാണ് ലൈബ്രറിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകിയത്.