കൊച്ചി: പരിസ്ഥിതി, സമൂഹം, ഭരണം എന്നീ മേഖലകളിലുള്ള (ഇ.എസ്.ജി) വ്യവസായങ്ങൾക്ക് പ്രാധാന്യം നൽകാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പി.രാജീവ്. കളമശ്ശേരിയിലെ നിപ്പോൺ കേരള സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജപ്പാൻ മേള, കൊച്ചിയിൽ ജപ്പാൻ ബിസിനസ് ക്ലസ്റ്റർ രൂപീകരണം, വിവിധ വ്യവസായ കൂടി കാഴ്ചകൾ എന്നിവയിൽ ഇൻജാക്കിന് സർക്കാർ പിന്തുണ വാഗ്ദാനം ചെയ്തു. കൊച്ചിയിൽ ജപ്പാൻ ക്ലസ്റ്റർ രൂപീകരിക്കുന്നതിന് ഇൻജാക്കുമായി സഹകരിക്കാൻ കിൻഫ്രയോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.