അങ്കമാലി: പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു.അങ്കമാലി മഠത്തുംകുടി വീട്ടിൽ എം.എ.ആന്റുവിനാണ്(48) പരിക്കേറ്റത്.ഇന്നലെ രാവിലെ ദേശീയപാതയിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിന്
മുന്നിലായിരുന്നു അപകടം.അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മീഡിയനിലെ വൈദ്യുതി വിളക്കുകാൽ ഇടിച്ചുതകർത്തു.ആന്റുവിനെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്‌സെത്തി വൈദ്യുതി വിളക്കുകാലും മറ്റും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.