കാലടി: അങ്കമാലി വേങ്ങൂരിൽ വെച്ച് കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരുചക്രവാഹന യാത്രക്കാരി മരിച്ചു. മലയാറ്റൂർ ചിറ്റുപറമ്പൻ വീട്ടിൽ പരേതനായ അവറാച്ചന്റെ ഭാര്യ ആനിയാണ് (52) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് മലയാറ്റൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
മക്കൾ: ആൻസ, ആൻസൺ.