കൊച്ചി: സാധാരണജനങ്ങളുടെ പോലും പ്രശ്‌നപരിഹാരം സാദ്ധ്യമാക്കുന്ന ശ്രേഷ്ഠമായ മന്ത്രമാണ് രാമമന്ത്രമെന്ന് രാഷ്ട്രസേവികാസമിതി ക്ഷേത്രകാര്യവാഹിക ഗീതാ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. രാഷ്ട്ര സേവികാസമിതി മൗസിജി ധാർമികസമിതി സംഘടിപ്പിച്ച രാമായണ മാസാചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ഗീതാ രവീന്ദ്രൻ രാഷ്ട്ര സേവികാ സമിതി ജില്ലാ കാര്യവാഹിക ശ്രീകല ജയകൃഷ്ണൻ. രാഷ്ട്രസേവിക സമിതി ദക്ഷിണ ക്ഷേത്ര സഹകാര്യവാഹിക ലത രാജൻ, സംസ്ഥാന സഞ്ചാലിക ഉഷ വർമ്മ, കാര്യവാഹിക ആര്യ ദേവി എന്നിവർ നേതൃത്വം നൽകി. ഓൺലൈൻ രാമായണ പരിപാടി കർക്കടകമാസം മുഴുവൻ നീണ്ടുനിൽക്കും