കളമശേരി: കാറിടിച്ച് പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടുക്കി സ്വദേശിയും കുസാറ്റ് കോളനിയിൽ താമസക്കാരനുമായ തോപ്പിൽവീട്ടിൽ പരേതനായ ബാവക്കുട്ടിയുടെ മകൻ അബ്ദുൽ റഹ്മാനാണ് (44) കൊച്ചിൻ യൂണിവേഴ്സിറ്റി സിഗ്നലിൽ വച്ച് കാറിടിച്ച് പരിക്കേറ്റത്. ഭാര്യ: ഷാജിനാബീവി. മക്കൾ: ഹിബാ റഹ്മാൻ, ഹാഫിസ് റഹ്മാൻ. മാതാവ് : ഐഷാബീവി.