കളമശേരി: ഏലൂർ മുനിസിപ്പൽ ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ വായനമത്സരവിജയികൾക്ക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ എ.ഡി. സുജിൽ സമ്മാനങ്ങൾ നൽകി. വിവിധ വിഭാഗങ്ങളിലായി സുധാകരൻ, ഭാരതി ചന്തു, ഡേവിസ്, ഗൗരി എം.നായർ, മെറിറ്റ മനോജ്, നേഹ ബിജു, നസ്രിൻ രാജീവ്, ഇവാന മരിയ ജോൺ, അനീറ്ററ മനാജ്, സ്വാലിഹാ, നിമ വർഗീസ്, ജോവാന എവ്ലിൻ ജോൺ, അനന്യ മഹേഷ്, അഞ്ജലീന റോസ് ജോഷി, ശീതൾ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി പി.കെ.സുഭാഷ്, പി.എ. ഷെറീഫ്, ദിവ്യാനോ ബി, സരിത പ്രസീദൻ, ധന്യാ ഭദ്രൻ, കെ.ആർ. മാധവൻകുട്ടി, ഇന്ദുചൂഡൻ എന്നിവർ പങ്കെടുത്തു.