പൂത്തോട്ട : ശ്രീനാരായണ ഗ്രന്ഥശാല വനിതാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സ്ത്രീ സുരക്ഷാ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്നേഹഗാഥയ്ക്ക് തുടക്കമായി. ഗൂഗിൾ മീറ്റ് വഴി നടത്തിയ ചടങ്ങ് കേരള ഹൈക്കോടതി അഭിഭാഷക അഡ്വക്കേറ്റ് കെ.ആർ. ദീപ ഉദ്ഘാടനംചെയ്തു. വനിതാ സാംസ്കാരികവേദി പ്രസിഡന്റ് പി.വി. പ്രേമകുമാരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് ടി.സി. ഷിബു, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി.ആർ.മനോജ്, കെ.എ.ജോഷി, ടി.ബി. സിബിൽകുമാർ, സലാംകടാപ്പുറം, ഉഷാകുമാരി വിജയൻ, പി.എസ്. സുജ തുടങ്ങിയവർ സംസാരിച്ചു. സ്ത്രീ സുരക്ഷാ കാമ്പയിന്റെ തുടർച്ചയായി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വനിതാ സാംസ്കാരിക വേദി പ്രവർത്തകർ അറിയിച്ചു.