കലൂർ: നവീകരിച്ച പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തിന്റെ ആശീർവാദം വരാപ്പുഴ അതിരൂപത മുൻ മെത്രാപ്പൊലീത്ത ഫ്രാൻസീസ് കല്ലറക്കൽ നിർവഹിച്ചു. ബലിയർപ്പണത്തിന് വികാരി ജനറാൾ മോൺസീഞ്ഞോർ മാത്യു ഇലഞ്ഞിമറ്റം, വികാരി ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി, ഫാ. വിൻസെന്റ് വാരിയത്ത്, ഫാ. റോക്കി കൊല്ലംപറമ്പിൽ, ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ഫാ. ജോർജ് കുറുപ്പത്ത്, ഫാ. ലെനീഷ് മനക്കൽ, സഹവികാരി ഫാ. ജോർജ് പുന്നക്കാട്ടുശേരി എന്നിവർ സഹകാർമ്മികളായിരുന്നു. 10 മാസം കൊണ്ടാണ് നവീകരണം പൂർത്തിയാക്കിയത്.