കാലടി: കാഞ്ഞൂർ സർവ്വീസ് സഹകരണ ബാങ്കിൽ കോവിഷീൽഡ് വാക്സിൻ ലഭ്യമാക്കും. സ്പോട്ട് ബുക്കിംഗ് മുഖേനയാണ് നൽകുന്നത്. ഇന്നു മുതൽ ബുക്കിംഗ്ആരംഭിക്കുമെന്ന് പ്രസിഡന്റ് എൻ.ബി.ശശിധരൻ, സെക്രട്ടറി കെ.എസ്.ഷാജി എന്നിവർ അറിയിച്ചു.