kummanam

കൊച്ചി: രാമായണത്തിലെ ആശയാദർശങ്ങൾക്ക് എല്ലാക്കാലത്തും പ്രസക്തിയുണ്ടെന്ന് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. രാമായണത്തിലെ ആശയങ്ങൾ മനസിലാക്കി ആചരിക്കുന്നതിലൂടെ ജീവിതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിൽ രാമായണമാസാചാരണത്തിന് തിരിതെളിച്ച് സംസാരിക്കുകയായിരുന്നു കുമ്മനം. ചടങ്ങിൽ സി.ജി. രാജഗോപാൽ, രാജീവ് വൈലോപ്പിള്ളി, ആർ. അശോകൻ, കെ. രാമാമൃതം, എസ്.ആർ.കെ. പ്രതാപ് എന്നിവർ സംബന്ധിച്ചു.