വൈപ്പിൻ: വീട്ടിൽ വിൽപ്പനയ്ക്കു സൂക്ഷിച്ച 42 ലിറ്റർ വിദേശമദ്യവുമായി മുനമ്പം ബീച്ച് റോഡ് അറക്കൽ വീട്ടിൽ ബിനു (45) അറസ്റ്റിലായി. മദ്യശാലകൾക്ക് അവധിയുള്ള ദിവസങ്ങളിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്നതാണ് മദ്യം. അര ലിറ്ററിന്റെ കുപ്പി 750 രൂപയ്ക്കും ഒരു ലിറ്ററിന്റെ കുപ്പി 1,250 രൂപയ്ക്കുമാണ് വിറ്റിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ. ശങ്കറിന്റെ നിർദേശപ്രകാരം പ്രവന്റീവ് ഓഫീസർമാരായ കെ.കെ. രമേശൻ, കെ.എസ്. പ്രമോദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.ബി. രാജേഷ്, ജോമോൻ, ശ്രീകുമാർ, ശിവകുമാർ, അനീഷ് കെ. ജോസഫ് , വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സജിത, അനീഷ് കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.