കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം മേഖലാ കമ്മിറ്റി പി.ടി. തോമസ് എം.എൽ.എയ്ക്ക് നിവേദനം നൽകി. ചെറുകിട വ്യാപാരികളുടെ പ്രയാസങ്ങൾ ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ ആരംഭിച്ച ശ്രദ്ധക്ഷണിക്കൽ പദ്ധതിയുടെ ഭാഗമായാണ് നിവേദനം നൽകിയത്.
ജില്ലാ വൈസ് പ്രസിഡന്റ് എം.സി. പോൾസൻ, മേഖല ജനറൽ സെക്രട്ടറി അസീസ് മൂലയിൽ, വൈസ് പ്രസിഡന്റ് എ.കെ. ദയാനന്ദൻ, സെക്രട്ടറി കെ.ടി. ജോയി, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് പ്രദീപ് ജോസ്, യുവജനവിഭാഗം മേഖലാ വൈസ് പ്രസിഡന്റ് കെ.സി. സുനീഷ്, ട്രഷറർ മുഹമ്മദ് റാഫി എന്നിവരാണ് നിവേദനം നൽകിയത്. നഗരസഭാ കൗൺസിലർ സക്കീർ തമ്മനവും പങ്കെടുത്തു.