help

വൈപ്പിൻ: കാൻസർ ബാധിതയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി വിസ്മയചികിത്സാ സഹായം തേടുന്നു. തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലിരിക്കെ കൊവിഡും പിന്നാലെ ന്യൂമോണിയയും ബാധിച്ച് രണ്ടാഴ്ച വേന്റിലേറ്ററിലായിരുന്നു. ഡോസിന് 7000 രൂപ വിലയുള്ള ഇൻജക്ഷൻ മുപ്പത് പ്രാവശ്യം നൽകി കഴിഞ്ഞു. രണ്ടര വർഷത്തോളം ചികിത്സ തുടരണം. ഇപ്പോഴത്തെ ഗുരുതരാവസ്ഥ പരിഹരിക്കാനുള്ള ചികിത്സക്കായി 12 ലക്ഷം രൂപ കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് വിസ്മയയുടെ അച്ഛൻ.കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം എന്നിവരുടെ നേതൃത്വത്തിൽ ചികിത്സ സഹായ ഫണ്ട് രൂപീകരിച്ചു. ബാങ്ക് അക്കൗണ്ട് നമ്പർ: 741302010006787.യൂണിയൻ ബാങ്ക്, എടവനക്കാട് ബ്രാഞ്ച്, IFSC: UBIN0574139. Google Pay: 9744757086.