ആലുവ: കൊവിഡ് മുന്നണിപ്പോരാളികൾക്ക് ആദരവൊരുക്കി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് കീഴ്മാട് ഡിവിഷൻ മെമ്പർ ഷീജ പുളിക്കൽ. കൊവിഡ് രോഗികൾക്കും പാലിയേറ്റീവ് രോഗികൾക്കും സാന്ത്വനമേകുന്ന പഞ്ചായത്ത് പാലിയേറ്റീവ് നഴ്‌സ് നിഷ വർഗീസ്, ചാലയ്ക്കൽ ലൈഫ് കെയർ ഫൗണ്ടേഷൻ ചെയർമാൻ മുജീബ് കുട്ടമശേരി, പഞ്ചായത്തിലെ ആശ വർക്കർമാർ, പഞ്ചായത്ത് പൊതുശ്മശാനം ജീവനക്കാരൻ അശോകൻ എന്നിവരെയാണ് ആദരിച്ചത്.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് അജിർ, സുധീർ മീന്ത്രക്കൽ, സ്‌നേഹ മോഹൻ, എൽസി ജോസഫ്, സാഹിദ അബ്ദുൾ സലാം, സിമി അഷറഫ്, വി.വി. മന്മഥൻ എന്നിവർ സംസാരിച്ചു.