വൈപ്പിൻ: കെ.പി.എം.എസ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്, കൊച്ചി യൂണിയൻ പ്രസിഡന്റ്, ഖജാൻജി, കമ്മിറ്റിഅംഗം, ചെറായി ശാഖ പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ച വി.കെ. ബാലകൃഷ്ണന്റെ വിയോഗത്തിൽ കെ.പി.എം.എസ് വൈപ്പിൻ യൂണിയൻ അനുശോചിച്ചു. വൈസ് പ്രസിഡന്റ് വി.ജി. എബി, സെക്രട്ടറി എൻ.ജി. രതീഷ്, വിഷ്ണു, എ.വി.പി.വി. സഭ ശാഖാ പ്രസിഡന്റ് സജിത്, എം.എ. ഉദയൻ, സി.ബി. ജയൻ, സി.എ. ശശി, എൻ.സി. ലാലൻ, കെ.കെ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.