നെടുമ്പാശേരി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുമൂഴിക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണം ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് ദർശനം നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. തൃപ്രയാർ ശ്രീരാമ ക്ഷേത്രം, കൂടൽ മാണിക്യം ഭരതസ്വാമി ക്ഷേത്രം, മൂഴിക്കുളം ലക്ഷണ സ്വാമി ക്ഷേത്രം, പായിന്മേൽ ശത്രുഘ്‌നൻ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ നാലമ്പല ദർശനം കർക്കിടക മാസത്തിൽ പ്രധാനമാണ്.