miraljul

കൊച്ചി: സുമനസുകളും ഉദ്യോഗസ്ഥരും ഒന്നിച്ചു. കുഴഞ്ഞുവീണ് മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം വിമാനമാർഗം നാട്ടിലെത്തിച്ചു. ആക്രി സാധനങ്ങൾ വിറ്റ് ഉപജീവനം നടത്തിയിരുന്ന പശ്ചിമബംഗാൾ സ്വദേശി മിറാജുൽ മുൻസിന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ടോടെ നാട്ടിലെത്തിച്ചത്.

എറണാകുളം അസിസ്റ്റന്റ് ലേബർ ഓഫീസറുടെ നേതൃത്വത്തിലാണ് മൃതദേഹം സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കിയത്.

സംസ്ഥാന കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിയിൽ നിന്നുള്ള ഫണ്ടും ഇതിനായി വിനിയോഗിച്ചു. മിറാജുലിന്റെ ഭാര്യ സുഖിനാ ഖാട്ടൂൻ ബീബിയുടെയും മക്കളുടെയുംയാത്രച്ചെലവ് തൊഴിലുടമ ഏറ്റെടുത്തതോടെ തുടർ നടപടികൾ വേഗത്തിലായി.
ഡംഡം വിമാനത്താവളത്തിൽ നിന്ന് മുർഷിദാബാദിലെ കാസിപാര, ധനിരംപുർ കോളണിയിലെ വസതിയിലേക്ക് റോഡ്മാർഗമാണ് മൃതദേഹം എത്തിച്ചത്.