പറവൂർ: റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഗ്ലോബൽ, റോട്ടറി ക്ലബ് ഒഫ് പാരിസ് എന്നിവരുടെ ‘സൗഖ്യ’ പദ്ധതിയിൽ ഒരു കോടി രൂപ ചെലവഴിച്ച് പറവൂർ താലൂക്ക് ആശുപത്രിയിൽ ആധുനിക രീതിയിൽ സജ്ജീകരിച്ച ഐ.സി.യു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. പത്ത് ആധുനിക കിടക്കകൾ, വെന്റിലേറ്റർ, മോണിറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എസ്. രാജശേഖർ, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. പരശുറാം ഗോപിനാഥ്, സെക്രട്ടറി ബിനൂപ് പോൾ, എസ്. രാജ്മോഹൻ നായർ, ജോസ് ചാക്കോ, ജയശങ്കർ, നവാസ് മീരാൻ, വി. സുനിൽകുമാർ, എം.ജെ. രാജു, ശ്യാമള ഗോവിന്ദൻ, ടി.വി. നിഥിൻ, ഗീത ബാബു, ഡോ. ജുനൈദ് റഹ്മാൻ, ഡോ. എം.എം. ഹനീഷ്, റോട്ടറി അസിസ്റ്റന്റ് ഗവർണർ സി.എം. രാധാകൃഷ്ണൻ, പറവൂർ റോട്ടറി ക്ലബ് പ്രസിഡന്റ് ദിലീപ്, ആശുപത്രി സൂപ്രണ്ട് ഡോ. പി.എസ്. റോസമ്മ, രഞ്ജിനി ഹരിദാസ് എന്നിവർ പങ്കെടുത്തു.