മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ ചെയർമാനും സി.പി.ഐ നേതാവുമായിരുന്ന എൻ.പരമേശ്വരൻ നായരുടെ അനുസ്മരണ ദിനാചരണം നടത്തി.സി.പി.ഐ ജില്ലാ എക്സിക്യുട്ടിവ് അംഗം.എൻ.അരുൺ മുൻസിപ്പൽ സ്റ്റേഡിയത്തിന് സമീപം ഓർമ്മ മരം നട്ടു. മൂവാറ്റുപുഴയിൽ സ്മാരകം നിർമ്മിക്കണമെന്നും മൂവാറ്റുപുഴയിൽ പൊതു ശ്മശാനം എന്ന തീരുമാനം 1958 ലെ പരമേശ്വരൻനായരുടെ കൗൺസിലിന്റെ കാലത്തെ തീരുമാനമായിരുന്നുവെന്ന് അരുൺ ഓർമ്മിപ്പിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എ. നവാസ് അദ്ധ്യക്ഷത വഹിച്ചു. പി. കെ.ബാബുരാജ്, പി. വി. രാധാകൃഷ്ണൻ , വി.കെ. മണി, കെ.പ്രദീപ് , ഇബ്രാഹിം കരീം, കെ.പി. അബ്ദുൾ കരീം എന്നിവർ സംസാരിച്ചു.