കൊച്ചി: കെൽസയുടെ സ്ത്രീധനവിരുദ്ധ പ്രചാരണങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഹൈക്കോടതി ജഡ്ജിയും കെൽസ എക്‌സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ് സി.ടി രവികുമാർ നിർവഹിച്ചു. എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി 'സ്ത്രീധനം എന്ന വിപത്തും സ്ത്രീശാക്തീകരണവും' എന്ന പേരിൽ സംഘടിപ്പിച്ച വെബിനാറും അദ്ദേഹം ഉദ്ഘാടനം ചെയ്തു. എറണാകുളം ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സി.എസ്.സുധ അദ്ധ്യക്ഷത വഹിച്ചു. കെൽസയുടെ മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ കെ.ടി. നിസാർ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സെക്രട്ടറി സരേഷ് പി.എം. സംസാരിച്ചു. മഹാരാജാസ്, സെന്റ് തെരേസാസ്, സെന്റ് ആൽബർട്സ്, എസ്.എച്ച്. തേവര, ഭാരത് മാത എന്നീ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി സി.ബി.ഐ പ്രത്യേക ജഡ്ജി കെ.കമനീഷ് ക്ലാസ് എടുത്തു. ജില്ലാ വനിതാ സംരക്ഷണ ഓഫീസർ ദീപ എം.എസ് സംസാരിച്ചു.