പറവൂർ: ചേന്ദമംഗലം പഞ്ചായത്തിന്റെ വികസന പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മേശയും കസേരയും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബെന്നി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിപ്പി സെബാസ്റ്റ്യൻ, സെക്രട്ടറി റീന റാഫേൽ, ഫിഷറീസ് പ്രൊമോട്ടർ എം.എസ്. ഷിബി എന്നിവർ പങ്കെടുത്തു.