പറവൂർ: കൊടുവഴങ്ങ ശ്രീനാരായണ ലൈബ്രറിയുടെ ബാലവേദി ദ്വൈവാര ഓൺലൈൻ കൂട്ടായ്മ കുട്ടിക്കൂട്ടം ഗൂഗിൾമീറ്റിൽ നടന്നു. ബാലവേദി പ്രസിഡന്റ്‌ അഖിൽ ജോയ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ദേവികൃഷ്ണ, ഹരിത, ലൈബ്രറി പ്രസിഡന്റ്‌ വി.ജി. ജോഷി, സെക്രട്ടറി ടി.വി. ഷൈവിൻ എന്നിവർ പങ്കെടുത്തു. കടങ്കഥകൾ, പാട്ടുകൾ, കവിതകൾ എന്നിവ അവതരിപ്പിച്ചു.