കളമശേരി : ലോറി തൊഴിലാളികൾക്കിടയിൽ ആരോഗ്യ ബോധവത്കരണ പ്രവർത്തനത്തിന്റെ ഭാഗമായി
എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും ലിസ് ഇന്ത്യ സുരക്ഷ ട്രക്കേഴ്സ് പ്രോജെക്ടിന്റെയും നേതൃത്വത്തിൽ ഏലൂരിൽ വെച്ച് ലോറി തൊഴിലാളികൾക്കും , അനുബന്ധ പ്രവർത്തകർക്കും വേണ്ടി ജീവിതശൈലി , എച്ച്.ഐ.വി. , വി.ഡി. ആർ.എൽ എന്നിവയുടെ രക്തപരിശോധനയും എസ്.ടി.ഐ. ക്ലിനിക്കും കൗൺസിലിംഗും സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് മാസ്ക്ക് , സാനിറ്റൈസർ, സോപ്പ്, എന്നിവ വിതരണം ചെയ്തു. ലിസ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ ഡോ.ലിസി ജോസ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. വി .ആർ .എൽ .ലോജിസ്റ്റിക്, മുത്തൂറ്റ് സ്നേഹാശ്രയ എന്നിവയുടെ സഹകരണത്തോടയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.