1
ഇന്ദിരാജി സാംസ്ക്കാരിക വേദി നടത്തിയ പരിപാടി ഹൈബി ഈഡൻ എം.പി.ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: ഇന്ദിരാജി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠന സൗകര്യത്തിനായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.കെ.ആർ.പ്രേമകുമാർ അദ്ധ്യക്ഷത വഹിച്ചു.എം.എച്ച്.കബീർ, കെ.യു.ഇബ്രാഹിം, ഇ.ദാമോദരൻ, എം.എ.ജോസി, കെ.ആർ.തമ്പി, ഗീതാ സുനിൽ തുടങ്ങിയവർ സംബന്ധിച്ചു.കാരുണ്യ പ്രവർത്തകൻ എം.എക്സ്. ജുഡ്സനെയും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.