adharam
ബാലസാഹിത്യ കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം നേടിയ ഗ്രേസിക്ക് ടീച്ചർക്ക് കിഴക്കേ കടുങ്ങല്ലൂർ സാഹിത്യ പോഷിണി വായനശാല സ്വീകരണം നൽകുന്നു

ആലുവ: ബാലസാഹിത്യ കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം നേടിയ ഗ്രേസിക്ക് കിഴക്കേ കടുങ്ങല്ലൂർ സാഹിത്യ പോഷിണി വായനശാല സ്വീകരണം നൽകി. കടുങ്ങല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് അജിത് കുമാർ, മനോജ് വാസു, പ്രൊഫ. സതീശൻ, എം.പി. ഗോപാലകൃഷ്ണൻ, ചന്ദ്രശേഖരൻ നായർ എന്നിവർ പങ്കെടുത്തു.

കടുങ്ങല്ലൂർ പഞ്ചായത്ത് പൗരാവകാശ സമിതിയും ആദരിച്ചു. ചെയർമാൻ ശ്രീകുമാർ മുല്ലേപ്പിള്ളി ആദരിച്ചു. ചിഫ് അസോസിയേറ്റ് ഡയറക്ടർ മനേഷ് ബാലകൃഷ്ണൻ, എസ്. സുനിൽകുമാർ, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.