മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ നിർദ്ധനരായ ആളുകൾക്ക് സഹായമെത്തിക്കുന്നതിനായി വാർഡ് മെമ്പർ ഇ.എം.ഷാജിയുടെ നേതൃത്വത്തിൽ എന്റെ വാർഡ് പദ്ധതിക്ക് തുടക്കമായി. മുളവൂർ വിജ്ഞാന പോഷിണി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം മുൻ എം.എൽ.എ എൽദോ എബ്രഹാം നിർവഹിച്ചു. വാർഡ് മെമ്പർ ഇ.എം.ഷാജി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ.മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.പി.വർക്കി, പായിപ്ര സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് വി.എസ്.മുരളി, പി.ജി.പ്രദീപ്കുമാർ, കെ.കെ.സുമേഷ്, ഒ.പി.കുര്യാക്കോസ്, എ.കെ.വിജയൻ, വി.എം.കുഞ്ഞുമോൻ, അജ്മൽ മുഹമ്മദ്, പ്രതീഷ് പ്രഭാകരൻ, അസ്ലം മഠത്തികുടി, ടി.എസ്.മനോജ് എന്നിവർ സംസാരിച്ചു . കൊവിഡ് കാലത്ത് നാലാം വാർഡിലെ നിർദ്ധനരായ രോഗികൾ അടയ്ക്കമുള്ളവർക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാർഡിൽ പദ്ധതി നടപ്പാക്കുന്നത്. വാർഡിൽ കൊവിഡ് രോഗം പിടിപ്പെട്ട് ദുരിത മനുഭവിച്ച 130 കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്ത് കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി നാലാം വാർഡിൽ ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണില്ലാത്ത അഞ്ചോളം കുട്ടികൾക്ക് മൊബൈൽ ഫോണുകളുടെ വിതരണവും എൽദോ എബ്രഹാം നിർവഹിച്ചു.