ആലുവ: വൈ.എം.സി.എയുടെ കൊല്ലം യൂണിറ്റിന്റെ വസ്തുവകകൾ ഏകപക്ഷീയമായി പിടിച്ചെടുത്ത സംസ്ഥാന സർക്കാരിന്റെ നടപടി തികച്ചും പ്രതിഷേധാർഹമാണന്നും തിരികെ നൽകണമെന്നും നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എറണാകുളം വൈ.എം.സി.എ ഡയറക്ട്രർ ബോർഡ് മെമ്പറുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. ഭാരത സമൂഹത്തിന്റെ പുരോഗതിക്ക് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള വൈ.എം.സി.എ യ്ക്ക് നേരേയുള്ള കടന്നക്രമണം ചരിത്രത്തോടുള്ള വെല്ലുവിളിയാണ്. ഹൈക്കേടതി വിധി പ്രകാരം 2011ലെ സെൻസസ് പ്രകാരം ജനസഖ്യാടിസ്ഥാനത്തിൽ ഒരു സമുദായത്തിനും നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെടാതെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്‌കോളഷിപ്പ് പുനർ ക്രമീകരിക്കാനുള്ള സർക്കാർ തീരുമാനം ജനഹിതം മാനിച്ചുള്ളതാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.