ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയിൽ 'വ്യാഴ വെട്ടം' എന്ന പേരിൽ ആരംഭിച്ച പ്രതിവാര ചർച്ചാ പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് എൻ.എൻ. കക്കാടിന്റെ സഫലമീ യാത്ര എന്ന കവിതയുടെ ആസ്വാദനവും നടത്തി. പിന്നണി ഗായകൻ ഹരിശ്രീ ജയരാജ് കവിതാലാപനം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.എ. ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. പി. തമ്പാൻ, എസ്.എ.എം. കമാൽ, വൽസല മധു, എം. ജോൺസ്, തദേവുസ്, പി.ടി. ലെസ്ലി, എ.എൻ. അശോകൻ, ടി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. എല്ലാ വ്യാഴാഴ്ച്ചകളിലും രാത്രി എട്ടിന് ഗൂഗിൾ മീറ്റിലൂടെയാണ് പരിപാടി.