കോലഞ്ചേരി: ബി.പി.സി.എല്ലിന്റെ സ്ഥലമെടുപ്പിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ വരിക്കോലി നീർമ്മേൽ പ്രദേശം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ സന്ദർശിച്ചു. 2018ൽ 100 കുടുംബങ്ങൾ ഇവിടെ നിന്നും കുടിയൊഴിക്കപ്പെട്ടിരുന്നു. അന്ന് ഇവിടെ താമസിച്ചിരുന്ന 16 കുടുംബക്കാർക്ക് സ്ഥലത്തിന് പട്ടയമുണ്ടായിരുന്നില്ല. ഇതേ തുടർന്ന് കമ്പനിയും ജില്ലാഭരണ കുടവും എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പുനരധിവാസ പാക്കേജിന് ഉളള തുക കമ്പനി സർക്കാരിൽ കെട്ടിവച്ചു. എന്നാൽ നാളിതുവരെ ഇവർക്ക് സാമ്പത്തീക സഹായം ലഭിച്ചിട്ടില്ല. ഇടിഞ്ഞ് വിഴാറായ ഒറ്റമുറി വിടുകളിലാണ് പലരുടെയും താമസം. താമസിക്കുന്ന സ്ഥലത്തിന് മറ്റ് രേഖകൾ ഒന്നും ഇല്ലാത്തതിനാൽ സർക്കാരിൽ നിന്നും എല്ലാ ആനുകുല്യങ്ങളും നിഷേധിക്കപെടുകയാണ്. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് എം.എൽ. എ ഉറപ്പ് നൽകി.