പെരുമ്പാവൂർ: വൈസ് മെൻസ് ക്ലബ്ബ് തുരുത്തി യൂണിറ്റിന്റെയും വി.എച്ച്.പി.സി.കെയുടേയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് വൃക്ഷത്തൈ വിതരണം നടക്കും. രാവിലെ 11 മണിക്ക് പുതുക്കാട് ഗവ.എൽ.പി സ്കൂളിൽ വൈസ് മെൻസ് ക്ളബ് പ്രസിഡന്റ് കെ.അജിത്കുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ വൃക്ഷത്തൈ വിതരണോദ്ഘാടനം നിർവഹിക്കും വി.എച്ച്.പി.സി.കെ ഡെപ്യൂട്ടി മാനേജർ ഷൈമി കുര്യാക്കോസ് സംസാരിക്കും.