അങ്കമാലി: സ്ത്രീധനം വാങ്ങില്ല,കൊടുക്കില്ല എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ് ഐഅങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീധനവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു.കവരപ്പറമ്പിൽ നടന്ന ബ്ലോക്കുതല ഉദ്ഘാടനം കെ.പി. റെജീഷ് നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പ്രിൻസ് പോൾ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി രാഹുൽരാമചന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് സെക്രട്ടറി ബിബിൻ വർഗീസ് പി.എ.അനീഷ് ,സരിത അനിൽ, ഡെന്നീസ് ദേവസിക്കുട്ടി, അതുൽ ഡേവീസ് എന്നിവർ പ്രസംഗിച്ചു.