പെരുമ്പാവൂർ: പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കർക്കിടക രാമായണ മാസാചരണത്തിന് തുടക്കം കുറിച്ച് പ്രൊഫ. കൈപ്പിള്ളി കേശവൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി അനുഗ്രഹ പ്രഭാഷണം നടത്തി. ദേവസ്വം സബ്ബ് ഗ്രൂപ്പ് ഓഫീസർ അശോക് കുമാർ, വാർഡ് കൗൺസിലർ ടി.ജവഹർ എന്നിവർ പങ്കെടുത്തു. ഭക്തജനങ്ങൾക്ക് രാമായണ പരായണം നടത്തുവാൻ കൊവിഡ് മാനദണ്ഡം പാലിച്ച് ക്ഷേത്രത്തിൽ എത്താവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.