അങ്കമാലി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അങ്കമാലി മേഖലാ കമ്മിറ്റി റോജി എം. ജോൺ എം.എൽ.എയ്ക്ക് നിവേദനം നൽകി. കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടിലായ വ്യാപാരികളെ സഹായിക്കാൻ സർക്കാർ സമ്പത്തികപാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ ശ്രദ്ധക്ഷണിക്കൽ പരിപാടിയുടെ ഭാഗമായാണ് നിവേദനം നൽകിയത്. മേഖലാ പ്രസിഡന്റ് ജോജി പീറ്റർ, ഭാരവാഹികളായ സനൂജ് സ്റ്റീഫൻ, പോൾ പി.കുര്യൻ ,പി.കെ. പുന്നൂസ്, എൻ.വി. പോളൻ എന്നിവർ നേതൃത്വന നൽകി.