കൊച്ചി: കുമ്പളങ്ങി പഞ്ചായത്തിലെ പതിനാറാം വാർഡിൽ കല്ലഞ്ചേരി ബണ്ട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി കോൺഗ്രസ് കുമ്പളങ്ങി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളക്കെട്ട് നിറഞ്ഞ റോഡിൽ വലവീശി പ്രതിഷേധിച്ചു. മത്സ്യതൊഴിലാളി ബ്ലോക്ക് വൈസ് പ്രസിഡന്റ് ആന്റണി ആലുംപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റോജിൻ കല്ലഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. കുമ്പളങ്ങി കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജോണി ഉറുള്ളോത്ത്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൻ ആന്റണി, സാബു മട്ടമ്മൽ, ജെയ്‌സൺ കൊച്ചു പറമ്പിൽ, നിക്‌സൺ ജോൺ നാന്നാട്ട്, ജോഷൗ പനക്കൽ, രജീഷ് നീലുവീട്ടിൽ, ജോൺസൺ നങ്കേരി, കുഞ്ഞുമോൻ കല്ലഞ്ചേരി എന്നിവർ സംസാരിച്ചു.