പള്ളുരുത്തി: നൂറ് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്സിൻ ലഭിക്കാത്ത അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇടക്കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ വാക്സിനേഷൻ ക്യാമ്പ് നടത്തി. കൊച്ചിയിൽ ഒരു ഡോസ് വാക്സിൻ എടുത്ത് കാത്തിരിക്കുന്നവർ നിരവധിയാണ്. 45 ദിവസം കഴിഞ്ഞ് ലഭിക്കുമെന്ന് അറിയിപ്പ് നൽകിയിരുന്നു.എന്നാൽ 3 മാസം കഴിഞ്ഞിട്ടും കാത്തിരിപ്പ് തുടരുകയാണ്. കൊവാക്സിൻ എടുത്തവർക്ക് അത് തന്നെ എടുക്കേണ്ടി വരുന്നതിനാലാണ് താമസം നേരിടുന്നത്. മൊബൈൽ ഫോണിൽ സന്ദേശം വരുന്നത് അറിയാതെ പോയവരും കഷ്ടത്തിലായിരിക്കുകയാണ്. രണ്ടാം ഡോസ് വാക്സിൻ ഇനി എന്ന് വരുമെന്ന് അറിയാൻ കഴിയാത്ത സ്ഥിതിയാണ്. ഇടക്കൊച്ചിയിൽ നടന്ന പ്രതിഷേധ പരിപാടി ബേസിൽ മൈലന്തറ ഉദ്ഘാടനം ചെയ്തു. കെ.ജെ.റോബർട്ട് അദ്ധ്യക്ഷത വഹിച്ചു. അഭിലാഷ് തോപ്പിൽ, ജീജാ ടെൻസൻ, ബിജു അറക്കപ്പാടത്ത്, പി. ഡി.സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.