കളമശേരി: വിശ്വഹിന്ദു പരിഷത്ത് ആലുവ ജില്ലാ വാർഷിക സമ്മേളനം പള്ളിപ്പാട്ടുകാവ് ഹാളിൽ സംസ്ഥാന ജോ. സെക്രട്ടറി ചെന്താമരാക്ഷൻ ഉദ്ഘാടനം ചെയ്തു. ഉണ്ണിക്കൃഷ്ണക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി പി.എസ്. പത്മനാഭൻ നായർ (രക്ഷാധികാരി), ഉണ്ണിക്കൃഷ്ണക്കുറുപ്പ് (പ്രസിഡന്റ്), ബേബി ഏലൂർ (വർക്കിംഗ് പ്രസിഡന്റ്), ഇന്ദിര, രാമചന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), വി.പി. രാധാകൃഷ്ണൻ (സെക്രട്ടറി), ബിജു പട്ടം (ജോ. സെക്രട്ടറി), രാജേഷ്ബാബു (ട്രഷറർ), ഒ.സി. ഉണ്ണി (സമാജിക സമരസത), അരവിന്ദാക്ഷൻ (സംത്സംഗ പ്രമുഖ് ), അരുൺ (ബജ്രംഗ്‌ദൾ), ശ്രീദേവി മഹേഷ് (മാതൃശക്തി), ഹരിപ്രിയ (ദുർഗാവാഹിനി സംയോജക), ശ്രീനാഥ് നായിക് (ധർമ്മപ്രസാർ പ്രമുഖ്), കൃഷ്ണൻകുട്ടി (മഠമന്ദിർ പ്രമുഖ്), ടി.യു. വാസു (അർചക് പുരോഹിത് പ്രമുഖ്) എന്നിവരെ തിരഞ്ഞെടുത്തു.