കൊച്ചി: റോയിട്ടേഴ്‌സ് ചീഫ് ഫോട്ടോ ജേർണലിസ്റ്റും പുലിസ്റ്റർ പുരസ്‌കാര ജേതാവുമായ ഡാനിഷ് സിദ്ദീഖിയുടെ അകാലവേർപാടിൽ അനുശോചിച്ച് ക്ലബ് ഹൗസിൽ അനുസ്മരണ സംഗമം നടത്തി. ചലച്ചിത്രസംവിധായകനും നടനുമായ മധുപാൽ ഉദ്ഘാടനം ചെയ്തു. ഡാനിഷിന്റെ കാമറയും കണ്ണുകളും രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾക്ക് നേരെ നിർഭയം തുറന്നിരുന്നവയായിരുന്നുവെന്ന് മധുപാൽ അനുസ്മരിച്ചു. ഷാജി ജോർജ് പ്രണത, റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫർ ശിവറാം, സനീഷ് സാക്കാ, ഇ.വി. ശ്രീകുമാർ, കെ. എ. സൈഫുദീൻ, നിർമ്മൽ ഹരീന്ദ്രൻ, ജോസുകുട്ടി പനക്കൽ, ജിപ്സൺ സിക്കേര, രാഹുൽ പട്ടം, അരുൺ ചുള്ളിക്കൽ എന്നിവർ സംസാരിച്ചു. പ്രണത ബുക്സാണ് അനുസ്മരണം സംഘടിപ്പിച്ചത്.