കൊച്ചി: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റായി കെ.പി. ശശികലയെയും വർക്കിംഗ് പ്രസിഡന്റായി വത്സൻ തില്ലങ്കേരിയേയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: കെ.വി. ശിവൻ, എൻ. കെ. നീലകണ്ഠൻ, പി.എസ്. പ്രസാദ്, അഡ്വ.വി. പത്മനാഭൻ, അഡ്വ. കെ. ഹരിദാസ്, ക്യാപ്റ്റൻ സുന്ദരൻ, അഡ്വ. ബി.എൻ. ബിനീഷ്ബാബു, നിഷ സോമൻ, വി.എൻ. അനിൽകുമാർ, എസ്. സുധീർ (വൈസ് പ്രസിഡന്റുമാർ), ഇ.എസ്. ബിജു, ആർ.വി. ബാബു, ഡോ. ബ്രഹ്മചാരി ഭാർഗവറാം, കെ.പി. ഹരിദാസ്, പി. സുധാകരൻ
(ജനറൽ സെക്രട്ടറിമാർ), പി. ജ്യോതീന്ദ്രകുമാർ (ട്രഷറർ), സി. ബാബു (സംഘടനാ സെക്രട്ടറി), വി. സുശികുമാർ (സഹ സംഘടനാ സെക്രട്ടറി), കിളിമാനൂർ സുരേഷ്, കെ. പ്രഭാകരൻ, മഞ്ഞപാറ സുരേഷ്, ഇ.ജി. മനോജ്, അഡ്വ. രമേഷ് കൂട്ടാല, എം. വി. മധുസൂദനൻ, പി.വി. മുരളീധരൻ, വി.എസ്. പ്രസാദ്, ശശികമ്മട്ടേരി, എ. ശ്രീധരൻ, ബിന്ദു മോഹൻ (സെക്രട്ടറിമാർ),
എം.കെ. കുഞ്ഞോൽ, കെ.എൻ. രവീന്ദ്രനാഥ്, പി.കെ. ഭാസ്‌കരൻ (രക്ഷാധികാരികൾ). ഓൺലൈൻ യോഗം മുൻ ചീഫ് സെക്രട്ടറി സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ ആർ.എസ്.എസ് ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.