cargil
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലഫ്റ്റനന്റ് കേണൽ രാമകൃഷ്ണൻ വിശ്വനാഥന് തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടിലെ പ്രതിമയിൽ എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ ആദരവ് അർപ്പിക്കുന്നു

കൊച്ചി: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലഫ്റ്ററന്റ് കേണൽ രാമകൃഷ്ണൻ വിശ്വനാഥനെ എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ അനുസ്‌മരിച്ചു. എറണാകുളം ഗ്രൂപ്പ് കമാൻഡർ കമ്മഡോർ ഹരികൃഷ്ണൻ, വിശ്വനാഥന്റെ സഹോദരി ജ്യോതി വെങ്കിടേഷ്, ചെയർപേഴ്‌സൺ രമ സന്തോഷ് എന്നിവർ പുഷ്പാർച്ചന നടത്തി.

കളമശേരി ഗവ. പോളിടെക്‌നിക്ക്, സെന്റ് ആൽബർട്സ്, സെന്റ് തെരേസാസ്, മഹാരാജസ്, ഭാരത് മാതാ കോളേജുകളിലെ ആർമി, നേവി,എയർ വിംഗുകളിലെ എൻ.സി.സി കേഡറ്റുകളും പുഷ്പാർച്ചന നടത്തി.

കേരള ബറ്റാലിയൻ എൻ.സി.സി കമാൻഡിംഗ് ഓഫീസർ കേണൽ രജീവ് റായി, അസോസിയേറ്റ് ഓഫീസർ ലെഫ്റ്റനന്റ് ബിനീഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.