കൊച്ചി: 'കൊവിഡാനന്തര മാനസിക വെല്ലുവിളികൾ എങ്ങനെ നേരിടാം' എന്ന വിഷയത്തിൽ കേരളപ്രദേശ് ഗാന്ധിദർശൻ വേദിയുടെ പഠനഗവേഷണ വിഭാഗമായ ഐ.ജി.എസ്.ഡി.ആറിന്റെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചു. മന:ശാസ്ത്രജ്ഞരായ ഡോ. അദിതി, ഡോ. എൻ.ആർ. അനിൽകുമാർ എന്നിവർ നയിച്ചു.
250 ലധികം സാമൂഹ്യപ്രവർത്തകർ പങ്കെടുത്തു. ഗാന്ധിദർശൻവേദി പഠനഗവേഷണ വിഭാഗം ചീഫ് കോ ഓർഡിനേറ്റർ ഡോ.പി. കൃഷ്ണകുമാർ മോഡറേറ്ററായി. ഐ.ജി.എസ്.ഡി.ആർ ചെയർമാൻ ഡോ.എം.സി. ദിലീപ്കുമാർ, ഡയറക്ടർ ഡോ. നെടുമ്പന അനിൽ, കോ ഓർഡിനേറ്റർമാരായ ഡോ. അജിതൻ മേനോത്ത്, ഡോ. പി.വി. പുഷ്പജ, ഡോ. എഡ്വേർഡ് എടേഴത്ത്, എം.വി.ആർ. മേനോൻ, ഇ.വി. എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.