mul
ഒ.പി.കുര്യാക്കോസിന്റെ നേതൃത്വത്തിൽ മുളവൂർ വിജ്ഞാനപോഷിണി ഗ്രന്ഥശാല പുസ്തകസഞ്ചിയുമായി വീട്ടുമുറ്റത്തെത്തി പുസ്തകങ്ങൾ നൽകുന്നു

മൂവാറ്റുപുഴ: പുസ്തകങ്ങളുമായി മുളവൂർ വിജ്ഞാന പോഷിണി ഗ്രന്ഥശാല പ്രവർത്തകർ വീട്ടുമുറ്റത്തേക്ക്. കൊവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് ഗ്രന്ഥശാലകൾ പൂർണതോതിൽ തുറന്നു പ്രവർത്തിക്കാൻ കഴിയാത്തതിനാൽ വീടുകളിൽ ഉള്ളവരുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ നൽകി

വായന വളർത്തുകയാണ് ലക്ഷ്യം. യാത്രാവിവരണം, നോവൽ, ചെറുകഥ, നിരൂപണം, കവിത, ബാലസാഹിത്യങ്ങൾ , വിവർത്തന സാഹിത്യങ്ങൾ തുടങ്ങിയ പുസ്തകങ്ങളാണ് കൂടുതൽ വിതരണം ചെയുന്നത്. മുളവൂർ വിജ്ഞാന പോഷിണി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ നൽകുന്നതിന്റെ ഉദ്ഘാടനം ലൈബ്രറി പ്രസിഡന്റ് ഒ.പി.കുര്യാക്കോസ് നിർവഹിച്ചു.വാർഡ് മെമ്പർ ഇ.എം ഷാജി, ലൈബ്രറി സെക്രട്ടറി എ.കെ വിജയൻ, ലൈബ്രറി ഭാരവാഹികളായ കെ.എം ഫൈസൽ, ടി.എസ് മനോജ് എന്നിവർ പങ്കെടുത്തു.