മൂവാറ്റുപുഴ: ആറൂർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ ഹോമിയോ മരുന്നുകൾ നൽകി. കൊവിഡ് പ്രതിരോധ മരുന്നുകളുടെ വിതരണോദ്ഘാടനം മീൻകുന്നം പള്ളിവകാരി ഫാ. ജോർജ് വടക്കേൽ നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് പി.എം. മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇമ്മാനുവേൽ മാതേക്കൽ , കമ്മിറ്റി അംഗം ബേബി പി.ജെ എന്നിവർ സംസാരിച്ചു.കൊവിഡ് പ്രതിരോധത്തിനായി 500 ബോട്ടിൽ ഹോമിയോ പ്രതിരോധ മരുന്നുകളാണ് ലൈബ്രറിയുടെ പ്രവർത്തകർ ലൈബ്രറി പ്രവർത്തന പരിധിയിലെ വീടുകളിൽ എത്തിക്കുന്നത്. മരുന്നുകൾ റിട്ട. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ശിവദാസ് സൗജന്യമായി നൽകിയതാണെന്ന് ലൈബ്രറി സെക്രട്ടറി ഇമ്മാനുവൽ മാതേക്കൽ പറഞ്ഞു.