പറവൂർ: കേരകേരളം സമൃദ്ധകേരളം പദ്ധതിയുടെ ഭാഗമായി അത്യുത്പാദന, രോഗപ്രതിരോധ ശേഷിയുള്ള തെങ്ങിൻതൈകളുടെ വിതരണം വടക്കേക്കര കൃഷിഭവനിൽ ആരംഭിച്ചു. നിജോയ് കണിയാമ്പുറത്തിന് നൽകി വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ, കൃഷി ഓഫീസർ എൻ.എസ്. നീതു, പഞ്ചായത്ത് സെക്രട്ടറി എം.കെ. ഷിബു, കൃഷി അസിസ്റ്റന്റ് വി.എസ്. ചിത്ര, ഉദയകുമാർ എന്നിവർ പങ്കെടുത്തു. തൈ ഒന്നിന് സബ്സിഡി നിരക്കായ അമ്പത് രൂപയ്ക്ക് ലഭിക്കും.