കുറുപ്പംപടി: കൊവിഡ് മഹാമാരിക്കിടയിലും എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ ഓടക്കാലി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനേയും മേതല കല്ലിൽ ഗവ.സ്കൂളിനേയും ഡി.വൈ.എഫ്.ഐ അശമന്നൂർ മേഖല കമ്മിറ്റി അനുമോദിച്ചു. സ്കൂളുകളിൽ വെച്ച് നടത്തിയ ചടങ്ങിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി നിഖിൽ ബാബു, ബ്ലോക്ക് പ്രസിഡന്റ് അജീഷ് എം.ആർ എന്നിവർ ഉപഹാരം കൈമാറി.മേഖല സെക്രട്ടറി സജീഷ്.ഇ.എൻ, പ്രസിഡന്റ് ഷെമീർ.സി.എസ്,വൈ. പ്രസിഡന്റ് ശ്രീജിത്ത്.കെ, ബ്ലോക്ക് കമ്മിറ്റിയംഗം ഇന്ദു സജി,അദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.