pic
നേര്യമംഗലം- ഇടുക്കി റോഡിൽ ഫയർ ഫോഴ്‌സ് അധികൃതർ മരം മുറിച്ചുമാറ്റുന്നു

കോതമംഗലം: നേര്യമംഗലം - ഇടുക്കി റൂട്ടിൽ ചെമ്പൻ കുഴി ഫോറസ്റ്റ് സ്‌റ്റേഷന് സമീപം വനത്തിലെ ഉണങ്ങിയ കൂറ്റൻ മരവും വള്ളിപ്പടർപ്പുകളും റോഡിലേക്ക് മറിഞ്ഞ് ഗതാഗതം സ്തംഭിച്ചു. ഇന്നലെ രാവിലെ ആറോടെയായിരുന്നു സംഭവം. മരത്തോടൊപ്പം ഇലക്ട്രിക് ലൈനും പൊട്ടി വീണു. റോഡിൽ വാഹനം ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കോതമംഗലത്ത് നിന്നും അഗ്‌നി രക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ.എം. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ കെ.കെ .രാജു, അൻവർ സാദത്ത്, എഫ്. പ്രദീപ്, ആർ.എച്ച് വൈശാഖ്, സൽമാൻ ഖാൻ എന്നിവർ ചേർന്നാണ് മരം മുറിച്ചു മാറ്റിയത്.