bvgopinadh

കൊച്ചി: ആദായനികുതി വകുപ്പിന്റെ കേരളത്തിലെ പ്രിൻസപ്പൽ ചീഫ് കമ്മിഷണറായി ബി.വി. ഗോപിനാഥ് കൊച്ചിയിൽ ചുമതലയേറ്റു. പനാജിയിൽ കർണാടക, ഗോവ സംസ്ഥാനങ്ങളുടെ ആദായ നികുതി ചീഫ് കമ്മിഷണറായിരുന്നു.

വിശാഖപട്ടണം, ചെന്നൈ, മുംബയ്, രാജ്കോട്ട്, ഡൽഹി എന്നിവിടങ്ങളിലും വിവിധ തസ്തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ന്യൂഡൽഹിയിൽ ആഭ്യന്തര മന്ത്രാലയത്തിൽ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ആന്ധ്രപ്രദേശ് സ്വദേശിയായ ഗോപിനാഥ് 1987 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനാണ്. ഇൻഡസ്ട്രിയൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദധാരിയാണ്.