കൊച്ചി: ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി കലൂർ നോർത്ത് 70ാം ഡിവിഷൻ ഭാഗത്തെ കാടുപിടിച്ചുകിടന്ന പ്രദേശങ്ങൾ വെട്ടിത്തെളിച്ചു. ദേശാഭിമാനി റോഡിൽ അക്ഷയ ലെയിനിലെ വെള്ളക്കെട്ടായി മാറിയ പറമ്പുകൾ ഡിവിഷൻ കൗൺസിലർ സി.എ. ഷക്കീർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് വൃത്തിയാക്കിയത്